ദേബ്ജിത് മജുംദാർ ഇനി എങ്ങോട്ട്?

0
22
Debjit Majumdar

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാളിന്റെ ഗോൾ വല കാത്ത ഇന്ത്യൻ ഗോൾകീപ്പറാണ് ദേബ്ജിത് മജുംദാർ. ഈ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി 15 മത്സരങ്ങളിൽ ഗോൾ വല താരം വഴങ്ങിയത് 20 ഗോളുകളാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 3 ക്ലീൻ ഷീറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

നിലവിൽ കരാർ കാലാവധി കഴിഞ്ഞ താരം ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് പുറകെ ഇപ്പോൾ ഒഡിഷ എഫ്സി ഉൾപ്പെടെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ ഉണ്ട്. പക്ഷേ ഇതുവരെ തന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈസ്റ്റ് ബംഗാളിൽ തന്നെ തുടരാനാണ് തനിക്ക് താല്പര്യം എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

എന്നാൽ ഈസ്റ്റ് ബംഗാൾ ഇതുവരെ താരത്തിന് പുതിയ കരാർ നൽകിയിട്ടില്ല. ഈസ്റ്റ് ബംഗാളിൽ നിന്ന് ഓഫറുകൾ ലഭിച്ചില്ലെങ്കിൽ അദ്ദേഹം മറ്റ് ഐഎസ്എൽ ക്ലബ്ബുകളിലേക്ക് ചേക്കേറാനാണ് സാധ്യത. കൊൽക്കത്ത സ്വദേശിയായ താരത്തിന് 30 വയസ്സാണ് പ്രായം. പരിചയസമ്പന്നനായ ഈ ഗോൾകീപ്പർ ഐ ലീഗിലും, ഐഎസ്എല്ലിലും വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്ക കാലത്ത് പരിശീലകനായ അനുപ് നാഗിന് കീഴിൽ ഉട്ടർപറ നേതാജി ബ്രിഗേഡ് എന്ന ലോക്കൽ ക്ലബ്ബിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. പിന്നീട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടീമിനു വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ താരം കളിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടു വർഷത്തോളം കൊൽക്കത്ത ഫുട്ബോൾ ലീഗിൽ അദ്ദേഹം സജീവമായിരുന്നു.

തുടർന്ന് കാളിഘട്ട് മിലൻ സംഘ, യുണൈറ്റഡ് സിക്കിം തുടങ്ങിയ ടീമുകൾക്കു വേണ്ടി താരം കളിച്ചു. 2011-ൽ അദ്ദേഹത്തെ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. പിന്നീട് ക്ലബ്ബ് വിട്ട താരം രണ്ടു വർഷത്തോളം ഭവാനിപൂർ എഫ്സിക്ക് വേണ്ടി കളിച്ചു. 2014-ൽ അദ്ദേഹം കൊൽക്കത്ത ക്ലബ്ബായ മോഹൻ ബഗാനുമായി കരാർ ഒപ്പു വെച്ചു.

മോഹൻ ബഗാനിൽ എത്തിയതോടെയാണ് അദ്ദേഹത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ആദ്യ സീസണിൽ മോഹൻ ബഗാന് വേണ്ടി കളിച്ച താരം തൊട്ടടുത്ത വർഷം ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി ലോൺ വ്യവസ്ഥയിൽ കളിച്ചു. ലോൺ കാലാവധി പൂർത്തിയാക്കിയ താരം തൊട്ടടുത്ത സീസണിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എടികെ കൊൽക്കത്തയ്ക്ക് വേണ്ടിയും ലോൺ വ്യവസ്ഥയിൽ കളിച്ചു.

തൻ്റെ അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ താരം എടികെ കൊൽക്കത്തയ്ക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ തൊട്ടടുത്ത സീസണിൽ ക്ലബ്ബ് അദ്ദേഹത്തിന് പുതിയ കരാർ നൽകി. പിന്നീടങ്ങോട്ട് തുടർച്ചയായ മൂന്നു വർഷത്തോളം അദ്ദേഹം എടികെ കൊൽക്കത്തയുടെ ഭാഗമായിരുന്നു. 2019-20 സീസണിൽ ദേബ്ജിത് മജുംദാർ മോഹൻ ബഗാന് വേണ്ടി ലോൺ വ്യവസ്ഥയിൽ കളിച്ചു. ലോൺ കാലാവധി പൂർത്തിയാക്കിയ താരത്തെ തൊട്ടടുത്ത വർഷം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here