അർജുൻ ജയരാജ് വീണ്ടും ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിക്കുമോ?

0
112
Arjun Jayaraj

കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഉള്ളവർക്ക് പോലും വളരെ സുപരിചിതനായ താരമാണ് അർജുൻ ജയരാജ് എന്ന മലയാളി താരം. അദ്ദേഹം ഇതിനു മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പരിക്കായിരുന്നു താരത്തിന് വില്ലനായി മാറിയത്. ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിക്ക് വേണ്ടി കാഴ്ച വെച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. ഗോകുലം കേരള എഫ്സിക്കൊപ്പം കേരള പ്രീമിയർ ലീഗ് കിരീടവും താരം സ്വന്തമാക്കിയിരുന്നു.

ഗോകുലം കേരള എഫ്സിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു അർജുൻ ജയരാജ്. ഗോകുലം കേരള എഫ്സിക്ക് വേണ്ടി രണ്ട് ഐ ലീഗ് സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ക്ലബ്ബിന്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമായിരുന്നു താരം. ഐ ലീഗ് സീസണ് ശേഷം നടന്ന സൂപ്പർ കപ്പിലും അദ്ദേഹം ഗോകുലം കേരള ജേഴ്സിയിൽ മികവ് തെളിയിച്ചു. ഇതോടെ അദ്ദേഹം പല ഐഎസ്എൽ ക്ലബ്ബുകളുടെയും നോട്ടപ്പുള്ളിയായി മാറി. എന്നാൽ വളരെ പെട്ടെന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ പ്രതിഭാശാലിയായ താരത്തെ ടീമിൽ എത്തിക്കുകയായിരുന്നു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയെങ്കിലും പരിക്ക് മൂലം അദ്ദേഹത്തിന് സീസൺ പൂർണമായി നഷ്ടപ്പെട്ടു. തൊട്ടടുത്ത സീസണിൽ തന്റെ കഴിവ് തെളിയിക്കാൻ എന്നാണ് അദ്ദേഹം കണക്കു കൂട്ടിയത്. എന്നാൽ രണ്ടാമത്തെ സീസണിൽ അദ്ദേഹത്തിന് കാര്യമായ അവസരങ്ങളൊന്നും തന്നെ ലഭിച്ചില്ല. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു.

അതിനു ശേഷമാണ് അദ്ദേഹം കേരള പ്രീമിയർ ലീഗ് ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്സിയുമായി കരാർ ഒപ്പു വെയ്ക്കുന്നത്. കേരള പ്രീമിയർ ലീഗിൽ അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിരുന്നു. കേരള പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. അദ്ദേഹം കളിക്കാതിരുന്ന ഒരു മത്സരത്തിൽ മാത്രമാണ് കേരള യുണൈറ്റഡ് എഫ്സി തോൽവി വഴങ്ങിയത്. ഇതിൽ നിന്നു തന്നെ അദ്ദേഹത്തിന് ടീമിൽ ഉണ്ടായിരുന്ന സ്വാധീനം വ്യക്തമാണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

മധ്യനിരയിൽ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ച താരം നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. കേരള പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയ അർജുൻ ജയരാജ് വീണ്ടും ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here