വിന്നിംഗ് പൊസിഷനിൽ നിന്ന് കൂടുതൽ പോയിന്റുകൾ നഷ്ടമായ ടീമുകൾ!

0
160
Image Credits | ISL FB PAGE

2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ കഴിഞ്ഞ ദിവസം ആണ് അവസാനിച്ചത്. ഒരുപാട് ടീമുകൾക്ക് വിന്നിങ് പൊസിഷനിൽ നിന്ന് നിരവധി പോയിന്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് അവസാന സ്ഥാനങ്ങളിൽ ഉള്ള ടീമുകൾക്ക് തന്നെയാണ്. ഓരോ ടീമുകൾക്കും ഇതുപോലെ എത്ര പോയിന്റുകൾ നഷ്ടപ്പെട്ടു എന്ന് നോക്കാം.

1. കേരള ബ്ലാസ്റ്റേഴ്സ് (18 പോയിന്റുകൾ)

ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകൾ നേടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ മുന്നിൽ എത്തിയ ശേഷം അവർ നാല് എണ്ണത്തിൽ തോൽക്കുകയും മൂന്ന് സമനില നേടുകയും ചെയ്തു. വിന്നിംഗ് പൊസിഷനിൽ എത്തിയതിന് ശേഷം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയം നേടിയത്. ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മൊത്തം 18 പോയിന്റുകൾ ആണ് നഷ്ടപ്പെട്ടത്.

2. ഈസ്റ്റ് ബംഗാൾ (12 പോയിന്റുകൾ)

അരങ്ങേറ്റ സീസണിൽ 20 കളികളിൽ നിന്ന് 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ലീഗ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വിന്നിംഗ് പൊസിഷനിൽ നിന്ന് മൊത്തം 12 പോയിന്റുകൾ അണ് അവർക്ക് നഷ്ടപ്പെട്ടത്. നാല് തോൽവി, മൂന്ന് സമനില എന്നിവ അതിൽ പെടും. ലീഡ് നേടിയ ശേഷം മൂന്ന് മത്സരങ്ങളിൽ വിജയിച്ചു.

3. ചെന്നൈയിൻ എഫ്‌സി (11 പോയിന്റുകൾ)

ഈ സീസണിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങിയ ടീം അണ്. ചെന്നൈയിൻ. 11സമനിലകൾ ആണ് അവർ വഴങ്ങിയത്. ഇത് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഒരു റെക്കോർഡ് ആണ്. ചെന്നൈയിൻ എഫ്‌സി ഈ സീസണിൽ എട്ടാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. വിന്നിംഗ് പൊസിഷനിൽ നിന്ന് അവർ നാല് സമനിലകൾ വഴങ്ങി. ഒരെണ്ണം തോറ്റു. മൂന്ന് മത്സരങ്ങളിൽ വിജയിച്ചു.

4. എഫ്‌സി ഗോവ (10 പോയിന്റുകൾ)

ഈ സീസണിൽ പോയിന്റ് പട്ടികയിൽ എഫ്‌സി ഗോവ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുംബൈ സിറ്റിയോട് തോറ്റതിന് ശേഷം പ്ലേ ഓഫിൽ നിന്ന് അവർ പുറത്തായിരുന്നു. വിന്നിംഗ് പൊസിഷനിൽ നിന്ന് മൊത്തം 10 പോയിൻറുകൾ‌ അവർ നഷ്ടപ്പെടുത്തി. ആ 10 പോയിന്റുകളും സമനിലയിൽ ആണ് നഷ്ടപ്പെട്ടത്. വിന്നിംഗ് പൊസിഷനിൽ നിന്ന് ആകെ ഏഴ് മത്സരങ്ങളിൽ അവർ വിജയിച്ചു.

5. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (10 പോയിന്റുകൾ)

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു എങ്കിലും പ്ലേ ഓഫിൽ നിന്ന് എ ടി കെ മോഹൻ ബഗാനെതിരെ പരാജയപ്പെട്ട് പുറത്തായി. വിന്നിംഗ് പൊസിഷനിൽ നിന്ന് അവർക്ക് മൊത്തം 10 പോയിന്റുകൾ നഷ്ടപ്പെട്ടു. എല്ലാ മത്സരവും സമനിലയിലായിരുന്നു.

6. ഹൈദരാബാദ് എഫ്‌സി (9 പോയിന്റുകൾ)

ഹൈദരാബാദ് എഫ്‌സി ഒരു പ്ലേ ഓഫ് സ്പോട്ടിൽ എത്തും എന്ന് തോന്നിപ്പിച്ചു എങ്കിലും അഞ്ചാം സ്ഥാനം കൊണ്ട് തൃ്തിപ്പെടേണ്ടി വന്നു. വിന്നിംഗ് പൊസിഷനിൽ നിന്ന് അവർക്ക് മൊത്തം ഒമ്പത് പോയിന്റുകൾ നഷ്ടപ്പെട്ടു. അതിൽ മൂന്ന് എണ്ണം സമനിലയിൽ അവസാനിക്കുകയും ഒരു തോൽവി നേരിടുകയും ചെയ്തു.

7. ബെംഗളൂരു എഫ്‌സി (9 പോയിന്റുകൾ)

പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയ ബെംഗളൂരു എഫ്‌സി ഇത്തവണ അവരുടെ ഐ‌എസ്‌എല്ലിലെ ഏറ്റവും മോശം സീസണിൽ കൂടെയാണ് കടന്നുപോയത്. വിന്നിംഗ് പൊസിഷനിൽ നിന്ന് അവർ മൊത്തം ഒമ്പത് പോയിന്റുകൾ നഷ്ടപ്പെടുത്തി. അതിൽ മൂന്ന് എണ്ണം സമനിലയിൽ അവസാനിക്കുകയും ഒരു തോൽവി നേരിടുകയും ചെയ്തു.

8. ഒഡീഷ (9 പോയിന്റുകൾ)

20 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഒഡീഷ എഫ്‌സി ഇത്തവണ അവർ അവരുടെ ചരിത്രത്തിലെ ഒരു മോശം സീസൺ തന്നെ അവസാനിപ്പിച്ചു. വിന്നിങ് പൊസിഷനിൽ നിന്ന് അവർ മൊത്തം ഒമ്പത് പോയിന്റുകൾ നഷ്ടപ്പെടുത്തി. മൂന്ന് മത്സരങ്ങൾ സമനിലയായി. ഒരെണ്ണം തോറ്റു. ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങളിൽ ആണ് അവർ വിജയിച്ചത്.

9. എ‌ടി‌കെ മോഹൻ‌ ബഗാൻ‌ (9 പോയിന്റുകൾ)

ചാമ്പ്യന്മാരായ മുംബൈ സിറ്റിക്കൊപ്പം 20 മത്സരങ്ങളിൽ നിന്ന് 40 പോയിൻ്റുമായി ഈ സീസണിലെ റണ്ണേഴ്‌സ് അപ്പ് ആയ എടി‌കെ മോഹൻ ബഗാൻ അവരുടെ 2020-21 സീസൺ അവസാനിപ്പിച്ചു. 2 വിന്നിംഗ് പൊസിഷനിൽ നിന്ന് അവർക്ക് മൊത്തം ഒമ്പത് പോയിന്റുകൾ നഷ്ടപ്പെട്ടു
അതിൽ ആറെണ്ണം സമനിലയിൽ ആയി, ബാക്കി മൂന്ന് എണ്ണത്തിൽ തോൽവി നേരിട്ടു.

10. ജംഷദ്‌പൂർ എഫ്‌സി (7 പോയിന്റുകൾ)

20 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ജംഷദ്‌പൂർ എഫ്‌സി ഈ സീസണിൽ ആറാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. വിന്നിംഗ് പൊസിഷൻ നിന്ന് അവർക്ക് ആകെ ഏഴ് പോയിന്റുകൾ നഷ്ടപ്പെട്ടു. അതിൽ രണ്ടെണ്ണം സമനിലയിൽ അവസാനിക്കുകയും ഒന്നിൽ തോൽവി നേടുകയും ചെയ്തു.

11. മുംബൈ സിറ്റി (6 പോയിന്റുകൾ)

ചാമ്പ്യൻമാരായ മുംബൈ സിറ്റിക്കും വിന്നിംഗ് പൊസിഷനിൽ നിന്ന് ആറ് പോയിന്റുകൾ നഷ്ടപ്പെട്ടു. ആ മത്സരങ്ങളെല്ലാം സമനിലയിൽ ആണ് കലാശിച്ചത്. ലീഡ് നേടിയ ശേഷം മൊത്തം 16 മത്സരങ്ങളിൽ ആണ് അവർ വിജയിച്ചത്.

????️അനിരുദ്ധ്

LEAVE A REPLY

Please enter your comment!
Please enter your name here