വനിതകളുടെ ഹാഫ് മാരത്തണിൽ കെനിയൻ താരം പെരെസ് ലോക റെക്കോർഡോടെ ചാമ്പ്യനായി !

0
155
Peres Jepchirchir

പോളണ്ടിലെ ഡിനിയയിൽ നടത്തപ്പെട്ട ഹാഫ് മാരത്തൺ ലോക ചാമ്പ്യൻഷിപ്പിൽ കെനിയൻ താരമായ പെരെസ് ജെപ്ചിർചിർ ലോക റെക്കോർഡോടെ ലോക ചാമ്പ്യനായി. ഇരുപത്തിയേഴുകാരിയായ താരം ഒരു മണിക്കൂർ അഞ്ചു മിനിറ്റ് പതിനാറു സെക്കൻഡുകളും കൊണ്ടാണ് സ്വന്തം പേരിലുള്ള റെക്കോർഡ് പുതുക്കിയത്. ഇതേ വർഷം പ്രാഗിൽ, സെപ്റ്റംബർ അഞ്ചിന് നടന്ന മത്സരത്തിലായിരുന്നു ആദ്യ റെക്കോർഡ്.

ജർമൻ താരം മെലാദ് യിസാക്ക് കെജേതയെ രണ്ട് സെക്കൻഡിന് പിന്തള്ളി പെരസ് വിജയത്തിലേക്ക് കുതിച്ചു. എത്യോപ്യൻ താരം യാലംസെർഫ് യെഹുലാവ് ആദ്യ മൂന്നിൽ ഒരാളായി. മൂന്നു മത്സരാർത്ഥികൾ മത്സരത്തിനിടയിൽ ഇടയിൽ പിന്മാറി. ചാമ്പ്യനായ നെറ്റ്സാനെറ്റ് ഗ്യുഡെറ്റ് കാൽവഴുതി വീഴുകയും ഉണ്ടായി. പക്ഷെ വീണ്ടും എഴുന്നേറ്റ് ഓടിയെങ്കിലും സമയം പിന്നിട്ടിരുന്നു.

Peres Jepchirchir

മാരത്തണിൽ അവസാന ലാപ്പ് വരെ മത്സരിച്ചത് ഏഴു പേർ മാത്രമായിരുന്നു. ഏഴുപേരിൽ ബഹുദൂരം മുന്നിൽ തുർക്കിയുടെ യാസെമിൻ കാനായിരുന്നു. മിക്സഡ് റേസിലെ ലോക റെക്കോർഡ് ജേതാവായ എത്യോപ്യൻ താരം അബാദെൽ യെഷാനെ അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ജെപ്കോസ്ഗെയുമായി കൂട്ടിയിടിച്ച്‌ അടിതെറ്റി വീണു. കെനിയയുടെ താരവും ജർമനിയുടെ താരവും അവസാന ലാപ്പിൽ വിജയത്തിനായി പോരാടി. വിജയത്തിനായി കുതിച്ച ഈ താരങ്ങൾക്ക് ഭാഗ്യവും തുണയായി. സെക്കൻഡുകളുടെ വ്യത്യാസത്തിൽ കെനിയയുടെ പെരെസ് വിജയിക്കുകയായിരുന്നു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here